education
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജൂബൻ ജോൺ,പി.കെ മുരളീധരൻ, ശബരിഗിരീശൻ, എം.പി ഷൈമോൻ,പി.സി ബിനേഷ്,സന്തോഷ്‌, എം.പി സന്തോഷ്‌, ജോഷി പരിങ്ങാനത്ത്, രജീഷ് ഉപ്പൂട്ടിപറമ്പിൽ എന്നിവർ ചേർന്ന് ടി.വി കൈമാറുകയായിരുന്നു.

തൃപ്പൂണിത്തുറ: ദേവനന്ദക്ക് ഇനി വീട്ടിലിരുന്ന് ടിവിയിൽ കണ്ട് പഠനം തുടരാം. ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർത്ഥിനിയും പന്ത്രണ്ടാം വാർഡിൽ പുതുക്കാട് വീട്ടിൽ വസുമതിയുടെ കൊച്ചുമകളുമായ ദേവനന്ദയ്ക്ക് വീട്ടിൽ ടിവിയില്ലാത്തതിനാൽ ബന്ധുക്കളുടെ വീടുകളെയാണ് ആശ്രയിച്ചിരുന്നത്. മുത്തശിയും ഭിന്നശേഷിക്കാരനായ അമ്മാവന്റേയും സംരക്ഷണയിൽ കഴിയുന്ന ദേവന്ദയ്ക്ക് ടിവി എന്നത് സ്വപ്നം മാത്രമായിരുന്നു. വീട്ടിൽ ടിവിയില്ലെന്ന വിവരം അറിഞ്ഞ സുമനസുകളുടെ കൂട്ടായ്മ ദേവനന്ദയ്ക്ക് ടിവി നൽകാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജൂബൻ ജോൺ,പി.കെ മുരളീധരൻ, ശബരിഗിരീശൻ, എം.പി ഷൈമോൻ,പി.സി ബിനേഷ്,സന്തോഷ്‌, എം.പി സന്തോഷ്‌, ജോഷി പരിങ്ങാനത്ത്, രജീഷ് ഉപ്പൂട്ടിപറമ്പിൽ എന്നിവർ ചേർന്ന് ടി.വി കൈമാറുകയായിരുന്നു.