മരട്: തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഇക്കുറി കർക്കിടക വാവുബലിതർപ്പണം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തീരുമാനം. ബലിതർപ്പണത്തിന് ഭക്തജനങ്ങൾ കൂട്ടമായി എത്തുന്ന സാഹചര്യമുണ്ടായാൽ ഇത് രോഗ വ്യാപനത്തിന് ഇടയാക്കും. ഈ വിലയിരുത്തലിനെ തുടർന്നാണ് ചടങ്ങുകൾ ഒഴിവാക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു.