klm
കുട്ടമ്പുഴയാറിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട മിത്താലി

ജീവൻപണയപ്പെടുത്തി രക്ഷപ്പെടുത്തിയത് രണ്ട് ജീവൻ

കോതമംഗലം: കുളിക്കുന്നതിനിടെ കാൽതെന്നി കുട്ടമ്പുഴയാറിൽ വീണ ഗർഭിണിയായ കൽക്കട്ട സ്വദേശിനിയെ സാഹസീകമായി രക്ഷപ്പെടുത്തിയ ടിപ്പർ ലോറി ഡ്രൈവർക്ക് അഭിനന്ദ പ്രവാഹം. നൂറേക്കർ സ്വദേശി മാളിയേക്കുടി ബാബുവാണ് സ്വന്തം ജീവൻ പോലും പണയപ്പെട്ടുത്തി യുവതിയെ രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭം. കുട്ടമ്പുഴയിൽ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന കൽക്കട്ട സ്വദേശിയായ സുമംഗറിന്റെ ഭാര്യ മിത്താലിയാണ് ഒഴുക്കിൽപ്പെട്ടത്. കുളിക്കുന്നതിനിടയിൽ വഴുക്കലുള്ള പാറയിൽ ചവിട്ടിയപ്പോൾ കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. ഈ സമയം പാലത്തിലൂടെ ബൈക്കിൽ പോകുകയായിരുന്നു സാബു. യുവതി ഒഴുക്കിൽപ്പട്ടത് കണ്ട ഉടൻ ബൈക്ക് നിർത്തി പാലത്തിൽ നിന്നും ചാടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.ആറ് മാസം ഗർഭിണിയാണ് മിത്തലി .

കാൽ വഴുതി പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷകനായത് ടിപ്പർ ഡ്രൈവർ .കുട്ടമ്പുഴ വലിയ പാലത്തിനടുത്ത്