കിഴക്കമ്പലം: അമ്പലമേട് പൊലീസും ബാഗൽ അക്കാദമിയും ചേർന്ന് അമ്പലമേട് വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ നിർദ്ധനരായ കുട്ടികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. അമ്പലമേട് പൊലിസ് സ്റ്റേഷനിൽ നടന്ന ചടങ്ങ് കുന്നത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്‌പെക്ടർ ഷബാബ് കാസിം അദ്ധ്യക്ഷത വഹിച്ചു. പൊലീസ് ഇൻസ്പെക്ടർ ലാൽ സി. ബേബി സ്മാർട്ട് ഫോൺ വിതരണം ചെയ്തു. വ്യാപാരി വ്യവസായി ജില്ല വർക്കിംഗ് പ്രസിഡന്റ് ടി.ബി നാസർ, ഫാ. തോമസ് ചെമ്പോത്തുംകുടി, ബാഗൽ അക്കാദമി ഡയറക്ടർ റെജി സി. വർക്കി, അഡ്വ.പ്രസാദ് പി. ജോർജ്, സന്തോഷ് എന്നിവർ സംസാരിച്ചു.