കോലഞ്ചേരി: പുത്തൻകുരിശിലെ കൊവിഡ് രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള 36 പേർ ക്വാറന്റൈനിൽ പ്രവേശിച്ചു. രോഗിയുമായി നേരിട്ട് സമ്പർക്കമുള്ള 8 പേർക്ക് മാത്രമാണ്. ദ്വിതീയ സമ്പർക്കമുള്ളവരാണ് ശേഷിക്കുന്ന 28 പേർ. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ പുത്തൻകുരിശ് സ്വദേശിക്ക് ശനിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് തിരുവാണിയൂർ പഞ്ചായത്തിലെ ആറാം വാർഡായ മോനിപ്പിള്ളി കണ്ടൈൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പുത്തൻകുരിശ് പൊലീസിന്റെ നേതൃത്വത്തിൽ വാർഡ് പൂർണമായി അടച്ചു.