accident
മുളവൂര്‍ കൊച്ചേരിക്കടവ് പാലത്തില്‍ നിന്നും ഓട്ടോറിക്ഷ തോട്ടിലേയ്ക്കു മറിഞ്ഞനിലയിൽ .

മൂവാറ്റുപുഴ : നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തോട്ടിലേയ്ക്കു മറിഞ്ഞ് അച്ഛനും മകനും പരിക്ക്. മുളവൂർ വടയാർ സ്വദേശി മൈതീനും മകന്‍ റഫീക്കിനുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. വീട്ടിൽ നിന്നും സമീപത്തെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ മുളവൂർ കോച്ചേരിക്കടവ് പാലത്തിൽ വച്ച് നിയന്ത്രണം വിട്ട് ആട്ടോ തോട്ടിലേയ്ക്കു മറിയുകയായിരുന്നു. കൈവിരലിനു പൊട്ടലേറ്റ മൈതീനെ മൂവാറ്റുപുഴ എം.സി.എസ് ആശുപത്രിയിലും മകന്‍ റഫീക്കിനെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.