mvpa
സമ്പൂര്‍ണ്ണ ലോക്ക് ഡൗണിനെ തുടർന്ന് നിശ്ചലമായ മൂവാറ്റുപുഴ നഗരം

മൂവാറ്റുപുഴ : മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക് ഡൗണിൽ നഗരം നിശ്ചലമായി. മെഡിക്കൽ ഷോപ്പ്, ഹോട്ടൽ, പെട്രോൾ പമ്പ് ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. കെ.എസ.ആർ.ടി.സി ഭാഗീകമായി സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. സ്വകാര്യ ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങളും നരത്തൊഴിഞ്ഞു. കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി കഴിഞ്ഞ തിങ്കളാഴ്ച മൂവാറ്റുപുഴയിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു നിയോജക മണ്ഡലത്തിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. കൂടാതെ യോഗത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നിജപ്പെടുത്തിയിരുന്നു.