കൊച്ചി: കൊവിഡ് സമ്പർക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്ന ചെല്ലാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ. ഇന്ന് വൈകിട്ട് 6 മുതൽ 10 ദിവസത്തേക്കാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. 23ന് വൈകിട്ട് 6നാണ് ലോക്ക്ഡൗൺ പിൻവലിക്കുക. അവശ്യസാധനങ്ങൾക്കും ആശുപത്രി ആവശ്യങ്ങൾക്കുമല്ലാതെ ആളുകൾക്ക് പുറത്തിറങ്ങാനാവില്ല. കടകൾ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയും പാൽ വിൽക്കുന്ന കടകൾ രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6 വരെയും പ്രവർത്തിക്കാം. വൈകിട്ട് 7 മുതൽ പുലർച്ചെ 5 വരെ യാത്ര പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. എ.ടി.എം പ്രവർത്തിക്കും.