കോലഞ്ചേരി: മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) കോലഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യഘട്ട തുക എരിയ പ്രസിഡന്റ് എ.ആർ രാജേഷും എരിയ സെക്രട്ടറി എൻ.എൽ. പൗലോസും ചേർന്ന് ജില്ലാ പ്രസിഡന്റ് കെ.പി. ശെൽവന് കൈമാറി. ഇതോടനുബന്ധിച്ച് അസോസിയേഷൻ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാഴ്‌വസ്തു ശേഖരണത്തിലൂടെ യൂണിയൻ അംഗം എൽദോസിന്റെ മകൾക്ക് ചികിത്സയ്ക്കായി സ്വരൂപിച്ച തുക സി.പി.എം കോലഞ്ചേരി ഏരിയാ സെക്രട്ടറി സി.കെ. വർഗീസ് കൈമാറി.