കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിന്റെ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.കെ രാജു നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി.ഡി പത്മാവതി അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ.കെ. വർഗീസ്, മിനി സണ്ണി, ജോസ് വി. ജേക്കബ്, അംഗങ്ങളായ ഷീജ അശോകൻ, സജി പൂത്തോട്ടിൽ, എൽസി ബാബു, ജിഷ അജി, വൽസാ സാബു, ഉഷ കുഞ്ഞുമോൻ, അസിസ്റ്റന്റ് എൻജിനീയർ അജയകുമാർ, സെക്രട്ടറി ജാനറ്റ് പോൾ എന്നിവർ പ്രസംഗിച്ചു.