കോലഞ്ചേരി: ചൂണ്ടി ലക്ഷംവീട് കോളനിയിൽ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഠനകേന്ദ്രവും കമ്മ്യൂണി​റ്റി ഹാളും നിർമ്മിച്ചു നൽകി. ടെലിവിഷൻ, കമ്പ്യൂട്ടറുകൾ, ബുക്കുകൾ തുടങ്ങിയവ പഠനകേന്ദ്രത്തിൽ സജ്ജമാക്കി. പഠനകേന്ദ്രം ബെന്നി ബെഹനാൻ എം.പിയും കമ്മ്യൂണി​റ്റി ഹാൾ വി.പി സജീന്ദ്രൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അനിബെൻ കുന്നത്ത് അദ്ധ്യക്ഷനായി. ലക്ഷംവീട് കോളനിയിൽ വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യവുമായാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്.