നെടുമ്പാശേരി: കൊവിഡിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ കൊണ്ടുവരുന്നതിനായി ഇന്നലെ ചാർട്ട് ചെയ്ത 16 വിമാനങ്ങളിൽ അഞ്ച് എണ്ണം റദ്ദാക്കി. ദുബായി, ജിദ്ദ, കുവൈറ്റ്, ഷാർജ, ഖാസൽ ഖൈമ എന്നിവിടങ്ങളിൽ നിന്നുള്ളതാണ് റദ്ദാക്കി​യത്.

ഇന്നലെ 11 വിമാനങ്ങളിലായി 1980 പ്രവാസി മലയാളികൾ കൊച്ചിയിലെത്തി.