കോലഞ്ചേരി: സേവാഭാരതി വടയമ്പാടി യൂണി​റ്റിന്റെ ആഭിമുഖ്യത്തിൽ കോൺവെക്‌സ് കണ്ണാടി സ്ഥാപിച്ചു. പുത്തൻകുരിശ് പൊലീസ് ഇൻസ്പെക്ടർ സാജൻ സേവ്യറും കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി. ഷാജനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജോണി മനിച്ചേരിൽ, കെ.സി. ബിജുമോൻ, എം.എസ്. മുരളീധരൻ അരുൺ അപ്പു തുടങ്ങിയവർ പങ്കെടുത്തു.