മൂവാറ്റുപുഴ: ശനി​യാഴ്ച രാത്രി​ പായിപ്രയി​ൽ അന്യസംസ്ഥാനക്കാരായ രണ്ട് സ്ത്രീകളും പുരുഷനും താമസ സൗകര്യം കി​ട്ടാതെ തെരുവിൽ അലഞ്ഞത് നാട്ടുകാരി​ൽ ഭീതിപരത്തി​.

ഇന്നലെ പകലും റോഡിലൂടെ അലഞ്ഞുനടക്കുന്നത് കണ്ട നാട്ടുകാർ ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് താമസിച്ചി​രുന്നി​ടത്ത് പ്രവേശനം നിഷേധിച്ചതാണ് പ്രശ്നമെന്ന് മനസി​ലായത്.

പൊലീസ് ഇവരെ ഇലാഹിയ കോളേജ് ഹോസ്റ്റലിലാക്കി. നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ തൊഴിലെടുക്കുന്ന പ്രദേശമാണ് പായിപ്ര. തൊഴിലാളികൾ നാട്ടിൽ പോകുകയും വരുകയും ചെയ്യുന്നുണ്ട്. ഇവരെ നിരീക്ഷിക്കാൻ പായിപ്ര പഞ്ചായത്തിൽ സംവിധാനമൊന്നുമി​ല്ല. ക്വാറന്റെെൻ കേന്ദ്രം പൂട്ടുകയും ചെയ്തു. അടിയന്തരമായി പഞ്ചായത്ത് ക്വാറന്റെെൻ കേന്ദ്രം ആരംഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എച്ച്. ഷഫീഖ് ആവശ്യപ്പെട്ടു.