kklm
പി.കെ വി. അനുസ്മരണ സമ്മേളനം ജില്ലാ അസി.സെക്രട്ടറി കെ.എൻ.സുഗതൻ ഉദ്ഘാടനം ചെയ്യുന്നു.

കുത്താട്ടുകുളം: പ്രസ്ഥാനത്തിന് പുതിയ മുഖം നൽകിയ നേതാവാണ് പി.കെ.വാസുദേവൻ നായരെന്ന് സി.പി.ഐ. ജില്ലാ അസി.സെക്രട്ടറി അഡ്വ: കെ.എൻ.സുഗതൻ പറഞ്ഞു. സി.പി.ഐ തിരുമാറാടി ലോക്കൽ കമ്മിറ്റി മണ്ണത്തൂരിൽ സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രിയും സി.പി.ഐ.നേതാവുമായിരുന്ന പി.കെ.വിയുടെ 15 മത് ചരമവാർഷിക ദിനത്തോടനു ബന്ധിച്ച് നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ല കമ്മിറ്റിയംഗം എം.എം.ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ല സെക്രട്ടറി മുണ്ടക്കയം സദാശിവൻ, ലോക്കൽ സെക്രട്ടറി സിനു.എം.ജോർജ്, ലോക്കൽ കമ്മിറ്റിയംഗങ്ങളായ എം.ആർ.പ്രസാദ്, കെ.പി.സുരേഷ്, കെ.കെ.ശശി, പി.യു.ഏലിയാസ്, മൻജു സുരേഷ്, തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സിനു.എം.ജോർജ് പതാക ഉയർത്തി.