തോപ്പുംപടി: എസ്.എൻ.ഡി.പി യോഗത്തെയും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ കൊച്ചി യൂണിയൻ ശക്തിയായി പ്രതിഷേധിച്ചു.

ശ്രീനാരായണീയ സമൂഹം എസ്.എൻ.ഡി.പി യോഗത്തിന് പിന്നിൽ അടിയുറച്ച് നിൽക്കുന്നവരാണ്. നിക്ഷിപ്ത താല്പര്യക്കാരുടെ കുതന്ത്രങ്ങൾ ഇവിടെ വിലപ്പോകില്ലെന്ന് യോഗം വിലയിരുത്തി.

യൂണിയൻ പ്രസിഡൻ്റ് എ. കെ.സന്തോഷ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടറി എം.എസ്.സാബു, ഇ.കെ.മുരളീധരൻ, പി.എസ്.സൗഹാർദ്ദൻ, സി.പി.കിഷോർ, സി.കെ. ടെൽഫി, ഷൈൻ കൂട്ടുങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.