കൊച്ചി: കളമശേരി 34-ാം ഡിവിഷൻ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ലുലുമാൾ അടച്ചിട്ടു. ഈ വാർഡിലെ ഒരു ആരോഗ്യപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവിടം കണ്ടെയിൻമെന്റ് സോണായത്. അതേസമം എൻ.എച്ച് 17 ഗേറ്റ് വഴി ഹൈപ്പർമാർക്കറ്റിൽ നിന്ന് ഓൺലൈൻ ഡെലിവറി ഉണ്ടാകുമെന്ന് ലുലു അധികൃതർ അറിയിച്ചു