പിറവം : പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഗ്രാമകേന്ദ്രം തുറന്നു.
ജില്ലാ പഞ്ചായത്ത് അംഗം കെ.എൻ.സുഗതൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി.രാജീവ് തുടങ്ങിയവർ
സംസാരിച്ചു.