കൊച്ചി: സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ജില്ലാകമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ മുൻമന്ത്രി ഡൊമിനിക്ക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു. രാജേന്ദ്ര മൈതാനിക്ക് സമീപം ഗാന്ധിപ്രതിമക്ക് മുന്നിൽ നടന്ന ധർണയിൽ ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.രമേശൻ, ജില്ലാ സെക്രട്ടറി സൈമൺ ഇടപ്പള്ളി, യൂത്ത് വിങ് നേതാക്കളായ ഷുഹൈബ് അസീസ്, ജി.രഞ്ജിത് കുമാർ, ജില്ലാ നേതാക്കളായ ആന്റണിപട്ടണം, ബി.ജെ.ഫ്രാൻസിസ്, കെ.ജി.ബിജു, മണ്ഡലം പ്രസിഡണ്ടുമാരായ വാമകേശൻ, ബാലചന്ദ്രൻ, ആൽബി വൈറ്റില എന്നിവർ പ്രസംഗിച്ചു.

ജില്ലയിലെ പതിനാലു കേന്ദ്രങ്ങളിൽ ധർണ നടത്തി.