കൊച്ചി: സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ബന്ധം വ്യക്തമായ സാഹചര്യത്തിൽൽ നീതിപൂർവമായ അന്വേഷണം നടത്തുന്നതിനു മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് കെ.പി.സി.സി. വക്താവ് എൻ. വേണുഗോപാൽ പറഞ്ഞു. തൃക്കാക്കര മുനിസിപ്പൽ ഓഫീസിനു മുന്നിൽ ഐ.എൻ.ടി.യു.സി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം കെ.എം ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. എം.എ. ബദർ, സി.പി. അലിയാർ, കെ.എം. അബ്ദുൽസലാം, ആയി പാറേക്കാട്ടിൽ, സഹീർ വാഴക്കാല, എം.ഒ വർഗീസ്, അൻവർ വെണ്ണല, സി. സിദ്ദിഖ് എന്നിവർ സംസാരിച്ചു.