പറവൂർ : ചാത്തനാട് - വലിയ കടമക്കുടി പാലത്തിന്റെ അപ്രോച്ച് റോഡിനായി ഭൂമി വിട്ടുകൊടുക്കുന്നവരുടെ ഹിയറിംഗ് ഈ മാസം 24 മുതൽ 27 വരെ നടക്കും. ഈ മാസം14ന് കടമക്കുടിയിലും16ന് ചാത്തനാടും വച്ചു നടത്താൻ നേരത്തെ തീരുമാനിച്ചിരുന്ന ഹിയറിംഗ് കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. വി.ഡി. സതീശൻ എം.എൽ.എയുടെ ഇടപെടലുകളെ തുടർന്നാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുവാൻ തീരുമാനിച്ചത്.