മൂവാറ്റുപുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയംകരസ്ഥമാക്കിയ ആറ് കുട്ടികളെ സി.പി.എം, ഡി.വെെ.എഫ് .ഐ,സി.ഐ.ടി.യു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രവർത്തകർ കുട്ടികളുടെ വീടുകളിലെത്തി ട്രോഫിയും ക്യാഷ് അവാർഡും നൽകി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഓരോ കുട്ടിയുടേയും വീട്ടുമുറ്റത്ത് നടത്തിയ യോഗത്തിൽ വച്ച് മുൻ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി.ആർ.മുരളീധരനാണ് കുട്ടികൾക്ക് ട്രോഫികൾ കൈമാറിയത്. സി.പി.എം. ലോക്കൽ സെക്രട്ടറി ആർ.സുകുമാരൻ, പായിപ്ര ഗ്രാമീൺ ബാങ്ക് പ്രസിഡന്റ് ഒ.കെ. മോഹനൻ,സി.ഐ.ടി.യു യൂണിറ്റ് പ്രസിഡന്റ് പി.എസ്. ബഷീർ, വാഹന വ്യാപാരി എം.എം. ഷിഹാബുദ്ദീൻ, ഡി.വെെ.എഫ്. ഐ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഷഹാസ്, സെക്രട്ടറി ജിൽഷാദ് എന്നിവവർ ക്യാഷ് അവാർഡുകൾ നൽകി. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സി.കെ. ഉണ്ണി കുട്ടികളെ പരിചയപ്പെടുത്തി . പി.കെ. റോബി, പി.എസ്. സത്താർ, പി.എം.ബാവു, ടി.എ.വേണു, ടി.ടി കൃഷ്ണൻകുട്ടി , പ്രവാസി ഏരിയ കമ്മറ്റി അംഗം ജബ്ബാർ കുന്നുമ്മേകുടി, കേരള വ്യാപാരി വ്യവസായി സമതി ഏരിയ കമ്മറ്റി അംഗം സിറാജുദ്ദീൻ മൂശാരി എന്നിവർ നേതൃത്വം നൽകി. കെ.ജെ.ദിയഫാത്തിമ, ഹുദ പർവീൻ, മാത്യൂസ് ഏലിയാസ്, ദിപ്തി കൃഷ്ണൻ, വെെഷ്ണവി റെജി, ഐശ്വര്യ സന്തോഷ് എന്നി കുട്ടികളാണ് ഉന്നത വിജയം കരസ്ഥമാക്കി നാടിന്റെ അഭിമാനമായത്.