കോലഞ്ചേരി: ദുരന്തനിവാരണത്തിന് കളക്ടർ ഇറക്കിയ ഉത്തരവ് പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ തുടങ്ങി പൊലീസ് സ്മാർട്ടായി. കാലവർഷം മുന്നൊരക്കങ്ങളുടെ ഭാഗമായി അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണമെന്നായിരുന്നു ജില്ലാ കളക്ടർ ഉത്തരവ്. പുത്തൻകുരിശ് സ്റ്റേഷൻ വളപ്പിൽ ദേശീയപാതയിലേക്ക് അപകടകരമാംവിധം വളഞ്ഞ് നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള അരണ മരങ്ങളുടെ മുഴുവൻ ശിഖരങ്ങളും മുറിച്ചു മാറ്റി ദുരന്ത നിവാരണ മുൻകരുതലുകൾക്ക് പൊലീസ് തുടക്കമിട്ടത്. ചുവടോടെ മരം വെട്ടി മാറ്റുന്ന രീതി ഉപേക്ഷിച്ച് ചില്ലകൾ വെട്ടിയൊതുക്കുയാണ് ചെയ്തത്.സി.ഐ സാജൻ സേവ്യർ, പഞ്ചായത്തംഗം ജോൺ ജോസഫ്, എസ്.ഐ ജോഷി മാത്യു എന്നിവർ നേതൃത്വം നൽകി.