bjp-paravur-tv-don-
ബിജെപി ചിറ്റാറ്റുകര പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് ടെലിവിഷൻ നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ കൈമാറുന്നു.

പറവൂർ : ഓൺലൈൻ പഠനത്തിന് നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ബി.ജെ.പി ചിറ്റാറ്റുകര പതിമൂന്നാം വാർഡ് കമ്മിറ്റി ടെലിവിഷൻ നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ കൈമാറി. വാർഡിലെ ആരോഗ്യ പ്രവർത്തകൻ ബിജുവിനേയും മികച്ച വിജയം നേടിയ അഞ്ജന സുധീറിനേയും അനുമോദിച്ചു. ബി.ജെ.പി ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് മിഥുൻ മേനോൻ, ജനറൽ സെക്രട്ടറി സലുമോൻ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് പി.സി. അശോകൻ, വരുൺ, സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.