കൊച്ചി: കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സാധാരണക്കാക്ക് അത്യാവശ്യമായ ഇംഗ്ളീഷ് മരുന്നുകൾ 10 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11ന് കുമ്പളങ്ങി സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ നടക്കുന്ന ചടങ്ങ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനവും കെ.ജെ. മാക്സി എം.എൽ.എ മരുന്നുകളുടെ വിതരണോദ്ഘാടനവും നിർവഹിക്കും.ബാങ്ക് പ്രസിഡന്റ് ജോർജ്ജ് ബെയ്സ് അദ്ധ്യക്ഷത വഹിക്കും.മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ്, ഡൊമനിക് പ്രസന്റേഷൻ ,മുൻ മേയർ ടോണി ചമ്മിണി, എറണാകുളം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത, കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി, കുമ്പളങ്ങി എസ്.സി.ബി വൈസ് പ്രസിഡന്റ് ജോൺ അലോഷ്യസ് മാളാട്ട്, കൊച്ചി സഹകരണ സംഘം അസി. രജിസ്ട്രാർ സാലിമോൾ കോശി, ഉഷ പ്രദീപ്, കെ.സി ജോസഫ്, സിസ്റ്റി ക്ളീറ്റസ്, ഉഷ അജയൻ, കെ.സി കുഞ്ഞുകുട്ടി, ജോർജ് റാഫി, ബാബു വിജയാനന്ദ്, പി.എ സഹീർ, പി.കെ ഉദയൻ, ഷീല മാളാട്ട്, കുമ്പളങ്ങി എസ്.സി.ബി സെക്രട്ടറി മരിയ ലിജി കെ.എ തുടങ്ങിയവർ സംസാരിക്കും.