അങ്കമാലി: സ്വര്‍ണക്കടത്ത് കേസി​ൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഐ മുന്നൂര്‍പ്പിള്ളിയില്‍ പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു. അങ്കമാലി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി.പോളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് സി.പി. സാന്റോ അദ്ധ്യക്ഷത വഹിച്ചു.