sndp
എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ഇ.വി സ്മാരക ഗുരുകാരുണ്യ ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പ്രഥമ വീടിന്റെ തറക്കല്ലിടിൽ യൂണിയന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണൻ അകനാട് ശാഖയിൽ നിർവഹിക്കുന്നു

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനിൽ ഇ.വി. സ്മാരക ഗുരുകാരുണ്യ ഭവന പദ്ധതിക്ക് തുടക്കമായി. പ്രഥമ ഭവനം അകനാട് ശാഖയിലെ മനോജ് ചുള്ളിപ്പറമ്പിലിനാണ് നിർമ്മിച്ച് നൽകുന്നത്.

തറക്കല്ലിടിൽ കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ നിർവഹിച്ചു. കൺവീനർ സജിത് നാരായണൻ, യൂണിയൻ ഏകോപന സമിതി കൺവീനർ കെ.എൻ. ഗോപാലകൃഷ്ണൻ, വൈസ് ചെയർമാൻ കെ.എൻ. സുകുമാരൻ, അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ, സൈബർ സേനാ ചെയർമാൻ മോഹൻകുമാർ, കൺവീനർ എൻ.ആർ. ബിനോയ്, ജോ.കൺവീനർ വേലു.വി.എസ്, വനിതാസംഘം സെക്രട്ടറി ഇന്ദിരാ ശശി, മുൻ യോഗം ഡയറക്ടർ ബോർഡംഗം ജയൻ പാറപ്പുറം, മുൻ യൂണിയൻ കൗൺസിലർ വിപിൻ കോട്ടക്കുടി, ഒക്കൽ ശാഖാ പ്രസിഡന്റ് സദാനന്ദൻ, അകനാട് ശാഖാ പ്രസിഡന്റ് സത്യൻ, സെക്രട്ടറി വിബിൻ തുടങ്ങിയവർ പങ്കെടുത്തു.

ഈ വർഷം യൂണിയനു കീഴിലെ വിവിധ ശാഖകളിലായി ഒരു കോടിരൂപയുടെ സേവന പദ്ധതികൾ നടപ്പാക്കാനാണ് പദ്ധതി.