കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമായസ്ഥിതിക്ക് പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ബി.ജെ.പി.സംസ്ഥാന സെക്രട്ടറി.ടി.പി.സിന്ധു മോൾ പറഞ്ഞു. ബി.ജെ.പി.മഹിളാ മോർച്ച ജില്ലാ കമ്മിറ്റി എറണാകുളത്തു സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
യു.ഡി.എഫ് കാലത്ത് സരിതയും സോളാറുമായിരുന്നെങ്കിൽ എൽ.ഡി.എഫിന്റെ കാലത്ത് സ്വർണവും സ്വപ്നയുമാണ് സമവാക്യങ്ങൾ. ഇടതു- വലതു മുന്നണികൾ മാറിമാറി ഭരിച്ച് കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിയിരിക്കുകയാണ്. പകൽ വെളിച്ചത്തിൽ സി.പി.എമ്മം രാത്രിയിൽ എസ്.ഡി.പി.ഐയും ആയിമാറുന്ന കമ്മ്യൂണിസ്റ്റുകളുടെ തീവ്രവാദ ബന്ധം എന്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണം. ഇടതു പക്ഷ തീവ്രവാദികളുടെ കൂട്ടുകെട്ടാണ് ഈ സ്വർണക്കടത്തിന്റെ പിന്നിലെന്നും സിന്ധുമോൾ ആരോപിച്ചു.
മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ: രമാദേവി തോട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി.മദ്ധ്യമേഖല സെക്രട്ടറി.സി.ജി.രാജഗോപാൽ മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി. പത്മജ എസ്.മേനോൻ, ജനറൽ സെക്രട്ടറി സിന്ധു നാരായണൻകുട്ടി, ബി.ജെ.പി.ജില്ലാ സെക്രട്ടറി.അഡ്വ: എസ്. പ്രിയ മഹിളാമോർച്ച ജില്ലാ സെക്രട്ടറി ശശികല, മണ്ഡലം സെക്രട്ടറി എ. ബാൻശ്രീ, ട്രീസാ സുധീർ, ലത ഗോപിനാഥ്, സുമ മധു ബി.ജെ.പി.എറണാകുളം മണ്ഡലം ജനറൽ സെക്രട്ടറി
അഡ്വ: പി.എസ്. സ്വരാജ്, കെ.വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.