malinyam
തായിക്കാട്ടുകര കുന്നുംപുറത്തെ പെരിയാർ വാലി കനാലിന്റെ ഭാഗത്തെ മാലിന്യം നീക്കി നാട്ടുകാർ പൂന്തോട്ടമൊരുക്കുന്നു

ആലുവ: വഴിയരികിലെ മാലിന്യം നീക്കി പൂന്തോട്ടമൊരുക്കി നാട്ടുകാർ. ചൂർണ്ണിക്കര പഞ്ചായത്ത് ആറാം വാർഡിൽ തായിക്കാട്ടുകര കുന്നുംപുറത്തെ പെരിയാർ വാലി കനാലിന്റെ ഭാഗത്താണ് പൂന്തോട്ടമൊരുക്കിയത്.

പൊതുപ്രവർത്തകൻ മുഹമ്മദ് ഷെഫീക്കിന്റെയും റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സിദ്ദിഖ് ഹമീദിന്റെയും നേതൃത്വത്തിലാണ് മാലിന്യം നീക്കിയത്.