കൊച്ചി: കൊച്ചിയിലെ വി.പി.എസ് ലേക്ക്‌ഷോർ ഹോസ്‌പിറ്റലിലെ ലാബോറട്ടറിക്ക് കൊവിഡ് പരിശോധന നടത്താൻ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ)ന്റെ അംഗീകാരം ലഭിച്ചു. മോളിക്യൂലർ ടെസ്റ്റിംഗിനുള്ള ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്ന നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് ആൻഡ് കാലിബ്രേഷൻ ലാബോറട്ടറീസിന്റെ (എൻ.എ.ബി.എൽ) അംഗീകാരവും വി.പി.എസ് ലേക്ക്‌ഷോറിന് ലഭിച്ചിരുന്നു. യു.എ.ഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതിന് നിർബന്ധമായ പി.സി.ആർ ടെസ്റ്റാണ് വി.പി.എസ് ലേക്ക്‌ഷോറിൽ നടത്തുന്നത്. ഉന്നത ഗുണനിലവാരമുള്ള പരിശോധനകൾക്ക് വി.പി.എസ് ലേക്ക്‌ഷോർ നേരത്തെ തന്നെ സജ്ജമായിരുന്നുവെന്നും ഈ അംഗീകാരങ്ങൾ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ആശുപത്രി സി.ഇ.ഒ എസ്.കെ അബ്ദുള്ള പറഞ്ഞു. വിവരങ്ങൾക്ക് :7559020088.