chirakayam-school-
ചിറക്കകം ഗവ.എൽ.പി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടം.

വരാപ്പുഴ : വരാപ്പുഴ ചിറക്കകം ഗവ.എൽ.പി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 16ന് രാവിലെ ഒമ്പതരയ്ക്ക് വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കും. വരാപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട്‌ കെ.എസ്. മുഹമ്മദ്‌ അദ്ധ്യക്ഷത വഹിക്കും.