നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ 5,000ത്തോളം കരാർ തൊഴിലാളികൾക്ക് പ്രതിമാസം 20,000 രൂപ വീതം ആശ്വാസ വേതനം നൽകണമെന്ന് സിയാൽ മാനേജ്‌മെന്റ്‌നോട് കേരള സിവിൽ ഏവിയേഷൻ വർക്കേഴ്‌സ് കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിസന്ധിക്കിയിലും വിമാനത്താവളത്തിന്റെ വിവിധ മേഖലകൾ ശുചീകരിക്കാനും യാത്രക്കാരെ സ്വീകരിക്കാനും പരിചരിക്കാനും സേവനം ചെയ്യുന്നവരാണ് കരാറുകാരുടെ കീഴിലുളള ഇവരിലേറെയും.
ഡ്യൂട്ടി കുറവിന്റെ പേരിൽ പകുതി വേതനമാണ് ഇവർക്ക്നൽകുന്നത്.
യൂണിയൻ പ്രസിഡന്റ് വി.പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജിമോൻ കയ്യാല, ഷിജോ തച്ചപ്പള്ളി, കെ.ടി. കുഞ്ഞുമോൻ, മുഹമ്മദ് താഹിർ, ആന്റണി ജോർജ്, സുവർണ്ണ ഗോപി, സീന ശശി എന്നിവർ പങ്കെടുത്തു.