പറവൂർ : കർശന നിയന്ത്രണങ്ങളോടെ പറവൂർ, പെരുമ്പടന്ന ചന്തകൾ തുറക്കാൻ നഗരസഭ ചെയർമാൻ വിളിച്ച കച്ചവടക്കാരുടെ യോഗത്തിൽ ധാരണ. പച്ചക്കറി ചന്ത ചൊവ്വാഴ്ച മുതൽ
പ്രവർത്തിക്കും. ഇവിടുത്തെ മത്സ്യചന്തയും
പെരുമ്പടന്ന മത്സ്യചന്തയും ബുധനാഴ്ച പ്രവർത്തനം ആരംഭിക്കും.

നിയന്ത്രണങ്ങൾ
• ചന്തയിൽ വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം.

• പച്ചക്കറി ചന്തയിലേക്ക് മുൻ കവാടത്തിലൂടെ മാത്രമേ പ്രവേശനമുള്ളൂ.

• വാഹനങ്ങൾ പ്രവേശിപ്പിക്കില്ല.

• വരുന്നവരുടെ പേരും ഫോൺ നമ്പറും രജിസ്റ്ററിൽ എഴുതണം.

• പത്തു വയസിൽ താഴെയും അറുപത് വയസിന് മുകളിലുമുള്ളവരും പനിയുള്ളവരും പാടില്ല.

• മത്സ്യചന്തകളിൽ ടോക്കൺ നൽകിയാണ് പ്രവേശനം.

• പറവൂർ മത്സ്യചന്തയിൽ 25 പേർക്കും പെരുമ്പടന്നയിൽ 20 പേർക്കും മാത്രമേ ഒരേ സമയം പ്രവേശനം അനുവദിക്കൂ.

• തെർമൽ സ്കാനർ, സാനിറ്റൈസർ എന്നിവ കച്ചവടക്കാർ ഉറപ്പാക്കണം.

• പുലർച്ചെ മൂന്നിനും രാവിലെ ഏഴിനും മധ്യേ മൊത്ത വ്യാപാരികൾ എത്തണം.

• രാവിലെ ഏഴ് മുതൽ പന്ത്രണ്ടു വരെയാണ് ചില്ലറ വിൽപന.

• ലേലം വിളി അനുവദിക്കില്ല.