പറവൂർ : നഗരസഭ ഓഫീസിനു മലിനജലം കെട്ടിക്കിടക്കുന്നു. ചെളിപിടിച്ച് കിടക്കുന്ന റോഡ് ശുചീകരിക്കാൻ നടപടിയില്ല. റോഡിന് സമീപത്തെ ഫുട്പാത്തിലൂടെ ഇന്നലെ രാവിലെ നടന്നുപോയ പ്രായമായ സ്ത്രീയുടെയും കുട്ടിയുടെയും ദേഹത്തേക്ക് അമിതവേഗത്തിൽ കടന്നുപോയ കാർ ചെളി തെറിപ്പിച്ചു.
വെള്ളം കെട്ടിക്കിടക്കാത്ത തരത്തിൽ ഇവിടെ കാന നിർമിക്കാൻ ദേശീയപാത, നഗരസഭ അധികൃതർ നടപടിയെടുക്കണമെന്ന് റസിഡന്റ്സ് അപെക്സ് കൗൺസിൽ (റേയ്സ്) വരാപ്പുഴ പറവൂർ മൂത്തകുന്നം മേഖല പ്രസിഡന്റ് ജോസ് പോൾ വിതയത്തിൽ ആവശ്യപ്പെട്ടു.