കൊച്ചി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ പരീക്ഷയെഴുതിയെ എല്ലാ കുട്ടികളും വിജയം നേടി നളന്ദ പബ്ളിക് സ്കൂൾ. പരീക്ഷയെഴുതിയ 43 വിദ്യാർത്ഥികളിൽ 29 പേർ ഡിസ്റ്റിംഗ്ഷനും ബാക്കിയുള്ളവർ ഫസ്റ്റ്ക്ലാസും സ്വന്തമാക്കി. കീർത്തന.എസ്, ജ്യോസന കുമാരി എന്നീ വിദ്യാർത്ഥിനികൾ എല്ലാവിഷയങ്ങളിലും എ1 കരസ്ഥമാക്കി.