ആലുവ: സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്ന പ്ലക്കാർഡുമായി പ്രതിഷേധിച്ച കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത അജ്മലിനെ രാത്രി വൈകി അങ്കമാലി മജിസ്‌ട്രേറ്റിനു മുമ്പിൽ ഹാജരാക്കുകയായിരുന്നു. ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും.