പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ വിധവകളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

യൂണിയൻ സെക്രട്ടറി ഹരി വിജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. വനിതാ സംഘം പ്രസിഡന്റ് ഓമന ശിവൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെകിംഗ് ഓഫീസർ ഡി. ബാബു, ബിന്ദു ബോസ് തുടങ്ങിയവർ സംസാരിച്ചു.

തൃശൂരിൽ നടന്ന ഏകാത്മകം മെഗ് ഇവന്റിൽ പങ്കെടുത്തവർക്ക് എസ്.എൻ.ഡി.പി യോഗം നൽകുന്ന സർട്ടിഫിക്കറ്റും മെമെന്റോയും വിതരണം ചെയ്തു.