കൊച്ചി: കൊവിഡ് കുടുംബ ബന്ധങ്ങളെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ചാവറ കൾച്ചറൽ സെന്ററർ വെബിനാർ നടത്തുന്നു. ബുധനാഴ്ച വൈകീട്ട് 5.30 ന് കെ.സി.ബി.സി. ഫാമിലി കമ്മീഷൻ ചെയർമാൻ റവ. ഡോ. പോൾ ആന്റണി മുല്ലശേരി വെബിനാർ ഉദ്ഘാടനം ചെയ്യും.മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, സി.എം.ഐ സഭ വികാരി ജനറലും അജപാലനവിഭാഗം കൗൺസിലറുമായ റവ. ഫാ. ജോസി താമരശ്ശേരി, സി.എം.ഐ എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്ത് , എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ, തൃക്കാക്കര ഭാരത് മാതാ കോളേജ് മുൻ സാമ്പത്തിക വിഭാഗം മേധാവി ഡോ. കൊച്ചുറാണി ജോസഫ് , നടനും പരസ്യ ചിത്ര സംവിധായകനുമായ സിജോയ് വർഗീസ് എന്നിവർ ചർച്ചയിൽ പങ്കെടുക്കുമെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ അറിയിച്ചു.പങ്കെടുക്കുന്നതിന് : സൂംമീറ്റിംഗ് ഐഡി: 87275876346 പാസ്‌വേഡ്: chavara10