കൊച്ചി: കുറച്ചുദിവസങ്ങളായുള്ള ജില്ലയുടെ ആശങ്കയ്ക്ക് ഇന്നലെ ചെറിയ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്ക രോഗികളുടെ എണ്ണം കൂടുതലായിരുന്നുവെങ്കിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 15 പേരിൽ 5 പേർ മാത്രമേ സമ്പർക്കമുള്ളൂ

10 പേർ വിദേശങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 12 പേർ രോഗമുക്തി നേടി.

922 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയപ്പോൾ നിരീക്ഷണ കാലയളവ് അവസാനിച്ച 1015 പേരെ ഒഴിവാക്കി. എങ്കിലും കൊവിഡ് രോഗികളുമായി വ്യാപക സമ്പർക്കം നടന്ന ചെല്ലാനത്ത് ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രദേശം ഇന്നലെ വൈകിട്ട് 6 മുതൽ പത്തുദിവസത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗണിലാണ്.

രോഗികൾ

വിദേശം / അന്യസംസ്ഥാനം

1. ജൂലായ് 10ന് മുംബയ്-കൊച്ചി വിമാനത്തിലെത്തിയ 30 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ഗുജറാത്ത് സ്വദേശി

2. ജൂലായ് 8ന് ബാംഗ്ലൂർ-കൊച്ചി വിമാനത്തിൽ വന്ന 24 വയസുള്ള നായരമ്പലം സ്വദേശി

3. ജൂലായ് 11ന് ബാംഗ്ലൂരിൽ നിന്നും വിമാനമാർഗ്ഗം എത്തിയ 23 വയസുള്ള മഹാരാഷ്ട്ര സ്വദേശി

4. ജൂലായ്11ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിലയ 28 വയസ്സുള്ള ചെന്നൈ സ്വദേശി

5. ജൂലായ് 10ന് മുംബയ്- കൊച്ചി വിമാനത്തിലെത്തിയ 25 വയസ്സുള്ള കപ്പൽ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി

6. ജൂലായ് 10ന് മുംബയ്-കൊച്ചി വിമാനത്തിലെത്തിയ 43 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി

7. ജൂലായ് 10 ന് ഹൈദരാബാദ്-കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ബീഹാർ സ്വദേശി

8. ജൂൺ 14 ന് ഖത്തർ-കൊച്ചി വിമാനത്തിലെത്തിയ 21 വയസ്സുള്ള പള്ളിപ്പുറം സ്വദേശി

9. ജൂലായ് 10 ന് ഡൽഹി-കൊച്ചി വിമാനത്തിലെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ 25 വയസുള്ള ഉത്തർപ്രദേശ് സ്വദേശി

10. ജൂലായ് 8 ന് ഡൽഹി-കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ഡൽഹി സ്വദേശി

സമ്പർക്കരോഗികൾ

1. 6 വയസ്സുള്ള എടത്തല സ്വദേശിയായ കുട്ടി. കുട്ടിയുടെ അമ്മയ്ക്കും , സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു

2. ജൂലായ് 7ന് രോഗം സ്ഥിരീകരിച്ച ആലുവ മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയായ ചൂർണിക്കര സ്വദേശിയുടെ 4 വയസുള്ള നിലവിൽ കാക്കനാട് താമസിക്കുന്ന മകൾ.

3. ജൂലായ് 3ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്കപ്പട്ടികയിലുള്ള 25 വയസുള്ള ചെല്ലാനം സ്വദേശി

4. ജൂലായ് 7ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള 29 വയസുള്ള ആലങ്ങാട് സ്വദേശി

5. 21 വയസുള്ള മുപ്പത്തടം സ്വദേശിനി, കിടപ്പ് രോഗിയായ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലാണ്.

6. ഇന്നലെ ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത് .

രോഗമുക്തി

1. മെയ് 27 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള കുന്നത്തുനാട് സ്വദേശി

2. ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള വെങ്ങോല സ്വദേശി

3. ജൂൺ 20 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള വെങ്ങോല സ്വദേശി

4. ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള ആയവന സ്വദേശി

5. ജൂൺ 28 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള ആലങ്ങാട് സ്വദേശി

6. ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള പാറക്കടവ് സ്വദേശിനി

7. ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള ഏലൂർ സ്വദേശി

8. ജൂൺ 10 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള കരുമാലൂർ സ്വദേശി

9. ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 20 വയസുള്ള തൃശ്ശൂർ സ്വദേശി

10. ജൂലായ് 2ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള പശ്ചിമബംഗാൾ സ്വദേശി

11. ജൂലായ് 8 ന് രോഗം സ്ഥിരീകരിച്ച തൃശ്ശൂർ സ്വദേശിനി

12. ജൂലായ് 2ന് രോഗം സ്ഥിരീകരിച്ച 50 വയസുള്ള തമിഴ്‌നാട് സ്വദേശി

ഐസൊലേഷൻ
ആകെ: 13695
വീടുകളിൽ: 11379

കൊവിഡ് കെയർ സെന്റർ: 458
ഹോട്ടലുകൾ: 1457

ആശുപത്രി: 401
മെഡിക്കൽ കോളേജ്: 111
അങ്കമാലി അഡ്‌ലക്‌സ്: 206

സിയാൽ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ : 20
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി:
എൻ.എസ് സഞ്ജീവനി: 2
മൂവാറ്റുപുഴ ജനറൽ ആശുപത്രി:1
പറവൂർ താലൂക്ക് ആശുപത്രി:2
സ്വകാര്യ ആശുപത്രി:59

റിസൽട്ട്
ആകെ: 311
പോസിറ്റീവ്:15
ലഭിക്കാനുള്ളത്:1356
ഇന്നലെ അയച്ചത്: 402

രോഗബാധിതർ
ആകെ: 333
മെഡിക്കൽ കോളേജ് : 102
അങ്കമാലി അഡ്‌ലക്‌സ് : 206

സിയാൽ എഫ്.എൽ.ടി.സി: 20

ഐ.എൻ.എസ് സഞ്ജീവനി:2
സ്വകാര്യ ആശുപത്രി :3