പറവൂർ : യുവാവിന് കൊവിഡ് സ്ഥിരീകരിച്ച വടക്കേക്കര പഞ്ചായത്തിൽ പതിനാറാം വാർഡും കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്താൻ കളക്ടറോട് ആവശ്യപ്പെട്ടു. പതിനഞ്ചാം വാർഡിലെ താമസക്കാരനായ യുവാവ് ഈ വാർഡിലുള്ളവരുമായി സമ്പർക്കം നടത്തിയട്ടുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇയാളെ കളമശ്ശേരിയിൽ നിന്നും അങ്കമാലി അഡ്‌ലക്സ് സെന്ററിലേക്ക് മാറ്റി.
യുവാവിന്റെ പ്രൈമറി സമ്പർക്കത്തിൽ വാവക്കാട് ഇരുപത്തിയഞ്ചു പേരും ചിറ്റാറ്റുകരയിലെ മാച്ചാംതുരുത്തിൽ അഞ്ചു പേരും ഉണ്ടെന്നറിയുന്നു.
വടേക്കക്കര അമ്പത്തയഞ്ചും ചിറ്റാറ്റാകര ഇരുപത്തിമൂന്നു പേരും സെക്കൻഡറി കോണ്ടാക്ടിലുണ്ട്.
അവശ്യവസ്തുക്കൾ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരുമണി വരെ വില്പന നടത്താൻ കടകൾക്ക് അനുമതിയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് പറഞ്ഞു.