കൊച്ചി: ബാലജന ഗാന്ധി ദർശൻ വേദിയുടേയും, ഐ.ടി സെല്ലിന്റേയും നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന തല ഫേസ്ബുക്ക് ചലഞ്ചിന്റെ ഉദ്ഘാടനം ഓൺലൈനായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു.
സംസ്ഥാന ചെയർമാനും മുൻ വൈസ് ചാൻസലറുമായ ഡോ. എം.സി ദിലീപ് കുമാർ അദ്ധ്യക്ഷനായി.ജനറൽ സെക്രട്ടറി ഡോ: നെടുമ്പന അനിൽ മുഖ്യപ്രഭാഷണം നടത്തി.