ആലുവ: റൂറൽ ജില്ലയിൽ മാസ്‌ക്ക് ധരിക്കാത്തതിന് 73 പേർക്കെതിരെ കേസെടുത്തു. എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് കേസെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
മറ്റ് ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 21 കേസുകളും രജിസ്റ്റർ ചെയ്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ആറ് വാഹനങ്ങൾ കണ്ടുകെട്ടി.