മൂവാറ്റുപുഴ: സി.പി.എം പള്ളിച്ചിറങ്ങരയിൽ നിർമ്മിക്കുന്ന കനിവ് ഭവനത്തിന്റെ തറക്കല്ലിടൽ ജില്ലാ സെക്രട്ടറിയേറ്റഗം പി.ആർ.മുരളീധരൻ നിർവഹിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ ആർ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എൻ.ജയപ്രകാശ്, കെ.എസ്. റഷീദ്, വി.ആർ.ശാലിനി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.മോഹനൻ, പഞ്ചായത്തംഗങ്ങളായ അശ്വതി ശ്രീജിത്ത്, വി.എച്ച്. ഷഫീക്ക്, മറിയം ബീവി നാസർ, തൃക്കളത്തൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു ബേബി നിർമാണ കമ്മിറ്റി രക്ഷാധികാരികളായ വി.എം. മൈതീൻ, കെ.എം. കൊച്ചുണ്ണി, നിർമ്മാണ കമ്മിറ്റി കൺവീനർ എ.അജാസ്, പാർട്ടി ബ്രാഞ്ച് സെക്രട്ടറി വി.എൻ.വിജയൻ എന്നിവർ സംസാരിച്ചു.