മൂവാറ്റുപുഴ: ഇലാഹിയ പബ്ലിക് സ്‌കൂളിന് ഇക്കുറിയും സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയിൽ നൂറ് മേനി വിജയം. മുഴുവൻ വിദ്യാർത്ഥികളും ഉയർന്ന മാർക്ക് നേടി.പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 26 ശതമാനം കുട്ടികൾക്കും 90 ശതമാനത്തിന് മുകളിലാണ് മാർക്ക്. 50 ശതമാനം കുട്ടികൾ ഡിസ്റ്റിംഗ്ഷനോടെയും ഫസ്റ്റ് ക്ലാസിനു മുകളിലും മാർക്കും കരസ്ഥമാക്കി. വിവിധ വിഷയങ്ങളിലായി 33 എ വൺ ഗ്രേഡാണ് സ്‌കൂളിനെ തേടി എത്തിയത്. സയൻസിൽ അസ്‌ന പർവീണും, ഖദീജ സുമയ്യയും, കൊമേഴ്‌സിൽ ആമിന.പി.എസും ,അജ്മൽ.പി.ഹമീദും സ്‌കൂളിൽ ഒന്നാം സ്ഥാനത്ത് എത്തി. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഇലാഹിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി.എം.അസീസ്, സ്‌കൂൾ മനേജർ റഫീക്ക് അലി.വി.എ, ഡയറക്ടർ ഡോ.ഇ.കെ.മുഹമ്മദ് ഷാഫി, പ്രിൻസിപ്പാൾ അനുജി ബിജു എന്നിവർ അഭിനന്ദിച്ചു.