മൂവാറ്റുപുഴ: പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് തൃക്കളത്തൂർ പള്ളിച്ചിറങ്ങരയിൽ യുവാക്കളുടെ കൂട്ടായ്മ കാർഷികോത്പന്ന ശേഖരണ വിപണന സംരംഭത്തിന് തുടക്കം കുറിച്ചു. വിഷരഹിത പച്ചക്കറി കർഷകരിൽ നിന്നും ശേഖരിച്ച് മിതമായ വിലയിൽ ഉപഭോക്താക്കൾക്ക് നൽകുന്ന കേന്ദ്രം എൽദോ എബ്രഹാം എം. എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ കർഷകരിൽ നിന്നും ഉത്പന്നങ്ങൾ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലിസ് കെ. എലിയാസ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എ ടാനി തോമസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മറിയംബീവി നാസർ, എം .സി. വിനയൻ, സുദർശനൻ കുറ്റിലായിൽ, ജിനേഷ് ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു. ഫാർമോക്സ് ആഗ്രോ ഫ്രെഷ് എന്ന സംരംഭകരുമായി സഹകരിച്ചാണ് വിപണനം.