nia

കൊച്ചി: തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് എൻ.ഐ.എ പിടിച്ചെടുത്ത സന്ദീപ് ഉപയോഗിച്ചിരുന്ന ബെൻസ് കാർ ഇന്നലെ കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്തെത്തിച്ചു. 2009ൽ പൂനെയിൽ രജിസ്‌റ്റർ ചെയ്‌ത കാർ മാസങ്ങളായി സന്ദീപിന്റെ കൈവശമാണ്. ഉസ്മാൻ കാരാടൻ എന്നയാളാണ് രേഖകളിൽ ഉടമ. പൂനെയിൽ ബിസിനസുകാരനായ ഉസ്മാൻ മലപ്പുറം സ്വദേശിയാണ്. ഒ.എൽ.എക്സ് വഴി വിറ്റതാണെന്നാണ് ഇയാളുടെ വിശദീകരണം. നികുതിയടയ്ക്കാതെയാണ് സംസ്ഥാനത്ത് കാറോടിയതെന്നും വ്യക്തമായി. കാറിൽ നിന്ന് ചില രേഖകളും എൻ.ഐ.എയ്ക്ക് ലഭിച്ചു.