acad
ദേശീയ പാതയിൽ ഹോംസയൻസ് കോളജിന്സമീപം മറിഞ്ഞ മിനിലോറി ക്രെയിൻ ഉപയോടിച്ച് നിവർത്തുന്നു.

അങ്കമാലി: അത്താണിയിലെ ഹൈപ്പർ മാർക്കറ്റിലേക്ക് സാധനങ്ങൾ കയറ്റിപോയ മിനി ലോറി മോണിംഗ് സ്റ്റാർ കോളജിനു സമീപം മറിഞ്ഞു. ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനിടെ വാഹനം മീഡിയനിലേക്കു കയറുകയായിരുന്നു. ഡ്രൈവർ മാനന്തവാടി അഞ്ചുകുന്ന് പൊന്നോലിൽ പി.ജെ.ജ്യോതിഷിന് (40) നിസാര പരുക്കേറ്റു.
അഗ്നിരക്ഷാനിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ.ജിജിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ പി.വി.പൗലോസ്, പി.എ.സജാദ്,കെ.ജി.സാംസൺ,റെജി എസ്.വാരിയർ, അനിൽ മോഹൻ, എസ്.സച്ചിൻ, ആർ.റെനീഷ്, ആർ.റെയ്സൺ എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.