ആലുവ: സി.ബി.എസ്.സി പ്ളസ് ടു പരീക്ഷയിൽ തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിന് വീണ്ടും നൂറുമേനി വിജയം. പരീക്ഷ എഴുതിയ 40 വിദ്യാർത്ഥികളിൽ മൂന്ന് പേർക്ക് എല്ലാ വിഷയത്തിനും എ വൺ ലഭിച്ചു. 18 പേർക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. മറ്റ് വിദ്യാർത്ഥികൾക്കെല്ലാം ഡിസറ്റിംഗ്ഷനും ലഭിച്ചു.
98 ശതമാനം മാർക്കോടെ റെയ് ഹാൻ സാബിത്ത് സ്‌കൂൾ ടോപ്പറായി. 97 ശതമാനം മാർക്കോടെ കെ.ആർ. അഭിരാമി രണ്ടാം സ്ഥാനത്തും 96.8 ശതമാനം മാർക്കോടെ അഖില കെ. നായർ മൂന്നാം സ്ഥാനവും നേടി. ശിവഗിരി സ്കൂളിൽ പ്ളസ് ടു ആരംഭിച്ച കാലം മുതൽ നൂറ് ശതമാനം വിജയം കെെവരിക്കുന്നുണ്ട്.
ക്രസന്റ് സ്കൂളിനും സമ്പൂർണ വിജയം
സി.ബി.എസ്.സി പ്ളസ് ടു പരീക്ഷയിൽ തോട്ടുമുഖം പബ്ളിക്ക് സ്കൂളിന് വീണ്ടും സമ്പൂർണ വിജയം. പരീക്ഷ എഴുതിയ 19 വിദ്യാർത്ഥികളിൽ 16 പേരും ഡിസ്റ്റിംഗ്ഷൻ നേടി. മൂന്ന് കുട്ടികൾക്ക് ഫസ്റ്റ് ക്ളാസും ലഭിച്ചതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. തുടർച്ചയായി സമ്പൂർണ വിജയം നേടുന്ന സ്കൂളാണിത്.