തോപ്പുംപടി: പടിഞ്ഞാറൻ കൊച്ചിയിലെ പല സ്ഥലങ്ങളും അടച്ചു പൂട്ടിയതോടെ യാത്രാദുരിതം രൂക്ഷം. ഫോർട്ടുകൊച്ചി ബസ് സർവീസ് കൂവപ്പാടത്ത് സർവീസ് അവസാനിപ്പിക്കും. മട്ടാഞ്ചേരി, കുമ്പളങ്ങി, ചെല്ലാനം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് പൂർണമായും നിർത്തിവെച്ചു.

ഫോർട്ടുകൊച്ചിയിൽ നിന്നും വൈപ്പിൻ, എറണാകുളം ഭാഗത്തേക്ക് ബോട്ട്, റോ റോ സർവീസ് ഇല്ലാത്തതും ജനത്തെ ദുരിതത്തിലാഴ്ത്തുന്നു.

ഫോർട്ടുകൊച്ചി-വൈപ്പിൻ മേഖലകൾ തികച്ചും ഒറ്റപ്പെട്ട നിലയിലാണ്. ലോക്ക് ഡൗൺ പിൻവലിച്ചതോടെ ഇരുകരകളിലും വ്യവസായങ്ങളും കടകളും ഒന്നു പച്ച പിടിച്ച് വരുന്ന സമയത്താണ് ഇപ്പോൾ ഈ വിലക്കും.

റോ റോയിൽ കയറിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് സർവീസ് നിറുത്തിവച്ചത്. 3 മിനിറ്റ് കൊണ്ട് ഫോർട്ടുകൊച്ചി - വൈപ്പി​ൻ അഴി​മുഖം കടക്കാനാകും. റോ റോ ഇല്ലാതായതോടെ

മണിക്കൂറുകൾ എടുത്ത് ഗോശ്രീ പാലം വഴി കറങ്ങി വരേണ്ട അവസ്ഥയാണ്.

തൽക്കാലം ബോട്ട് സർവീസ് എങ്കിലും ആരംഭിച്ചാൽ ഒരു പരിധി വരെ ജനങ്ങൾക്ക് ഒരു ആശ്വാസമാകും.