കൊച്ചി: കൊവിഡ് വ്യാപന ഭീതിയ്ക്കിടയിൽ പിതൃക്കൾക്കുള്ള ബലിതർപ്പണവും ഓൺലൈനിലാകുന്നു. ക്ഷേത്ര സങ്കേതങ്ങളിൽ ബലിതർപ്പണം നടത്താനുള്ള അസൗകര്യം ഉള്ളതിനാൽ സ്വന്തം വീടുകളിൽ ശുദ്ധിയായ സ്ഥാനത്തു ഹൈന്ദവാചാര പ്രകാരമുള്ള ലളിതമായ രീതിയിൽ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഓൺലൈനിൽ തത്സമയം നൽകുകയാണ് തിരുവല്ലം മൈവാടി മഠം. വിജയകുമാർ ഇളയത് കാർമികത്വം വഹിക്കും. ഇതിനായി http://virtualeventsindia.in/vavubali എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

കർക്കടകത്തിലെ അമാവാസി നാളായ ജൂലായ് 20നാണ് പിതൃതർപ്പണം ചെയ്യേണ്ട ദിവസം.